
ചങ്ങനാശേരി : കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെയും കേരള ഖാദി ബോർഡിന്റെയും സഹകരണത്തോടെ, ചാസിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി അരമനപ്പടിയിലെ ഖാദി ഭവനിൽ ക്രിസ്മസ് - ന്യൂ ഇയർ ഖാദി വസ്ത്ര-കരകൗശല മെഗാ മേളയ്ക്ക് തുടക്കമായി. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ജോസഫ് വാണിയപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഖാദി വസ്ത്രങ്ങൾക്ക് 30% സ്‌പെഷ്യൽ ഡിസ്‌കൗണ്ടും കരകൗശലവസ്തുക്കൾക്ക് 10% ഉം, മറ്റു ഖാദി ഗ്രാമീണ ഉല്പ്പന്നങ്ങൾക്ക് ആകർഷകമായ വിലക്കുറവും ഉണ്ടായിരിക്കും. 10000 രൂപയുടെ മുകളിലുള്ള എല്ലാ പർച്ചേസിനും ചാസ് ഖാദി അമ്മ ഫുഡ് പ്രോഡക്റ്റ്‌സ് നൽകുന്ന് ക്രിസ്മസ് കേക്ക് സമ്മാനമായി ലഭിക്കും. കൂടാതെ ഓരോ ദിവസവും തിരഞ്ഞെടുക്കപ്പെടുന്ന 25 ഉപഭോക്താക്കൾക്ക് അമ്മ ഫുഡ്‌സ് മെഗാ ഗിഫ്റ്റ് പായ്ക്കറ്റ് സമ്മാനമായി ലഭിക്കും.മേള ജനുവരി 16 ന് സമാപിക്കും.