കോട്ടയം : മാങ്ങാനം ഗുരുദേവ ക്ഷേത്രത്തിന് നേരെ നടന്ന അക്രമത്തിൽ ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു. മോഷണം നടത്താതെ ക്ഷേത്രത്തിലെ ഹോമകുണ്ഡവും വിളക്കുകളും തകർത്ത അക്രമിസംഘത്തിന്റെ ലക്ഷ്യം വിശ്വാസികളെ അവഹേളിക്കുകയാണന്ന് ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി പറഞ്ഞു. അക്രമം നടന്ന ഗുരുദേവക്ഷേത്രം അദ്ദേഹം സന്ദർശിച്ചു.