ചങ്ങനാശേരി : ചുഴലിക്കാറ്റിന് സാദ്ധ്യതയുള്ളതിനാൽ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ അപകടകര
മായി നിൽക്കുന്ന വൃക്ഷങ്ങളോ, ശിഖരങ്ങളോ അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് ചങ്ങനാശേരി നഗരസഭാ സെക്രട്ടറിയുടെ മുന്നറിയിപ്പ്. പൊതുസ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലും സ്ഥാപിച്ചിട്ടുളള അനധികൃത പരസ്യ ബോർഡുകളും നീക്കം ചെയ്യണം. അല്ലാത്ത പക്ഷം നഗരസഭയിൽ നിന്ന് നീക്കം ചെയ്ത് ബന്ധപ്പെട്ടവരിൽ നിന്ന് നഷ്ടം ഈടാക്കും. ദുരന്തമുണ്ടാകാനിടയുളള പക്ഷം പൊതുജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് നഗരസഭ പുനരധിവാസ കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. ബന്ധപ്പെട്ടവർ കൺട്രോൾറൂമുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. കൺട്രോൾ റൂം നമ്പർ: 0481-2565300, 94446562236, 9744715006.