രാമപുരം : സെന്റ്. അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ നവീകരിച്ച സ്‌കൂൾ മന്ദിരങ്ങളുടെയും ക്ലാസ് മുറികളുടെയും വെഞ്ചരിപ്പ് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ഡോ. ജോർജ് വർഗ്ഗീസ് ഞാാറക്കുന്നേൽ, പി.ടി.എ പ്രസിഡന്റ് സിബി മണ്ണാപറമ്പിൽ, പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സാബു ജോർജ് എന്നിവർ പ്രസംഗിച്ചു.