കോട്ടയം : ഇടതുസർക്കാരിന്റെ അഴിമതികൾ ജനം തിരിച്ചറിഞ്ഞ് തുടങ്ങിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.സി റോയി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്, നന്തിയോട് ബഷീർ, മോഹൻ കെ.നായർ, എം.പി സന്തോഷ്‌കുമാർ, എൻ.എസ് ഹരിശ്ചന്ദ്രൻ, ജെ.ജി പാലക്കലോടി, സണ്ണി കാഞ്ഞിരം എന്നിവർ പ്രസംഗിച്ചു.