കട്ടപ്പന: നഗരസഭയിലെ സ്ഥാനാർഥി പട്ടികയിൽ യു.ഡി.എഫും എൽ.ഡി.എഫും യുവാക്കളെ അവഗണിച്ചതായി യുവമോർച്ച നഗരസഭാ സമിതി. എൽ.ഡി.എഫിൽ രണ്ട് പേരെയും യു.ഡി.എഫിൽ നാല് പേരെയും മാത്രമാണ് യുവാക്കളായി പരിഗണിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും നിലപാട് വ്യക്തമാക്കണം. നഗരസഭയിൽ യുവമോർച്ച പ്രവർത്തകരായ എട്ട് പേർക്കാണ് എൻ.ഡി.എ സ്ഥാനാർഥിത്വം നൽകിയിട്ടുള്ളതെന്നും യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ, ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, രഞ്ജിത്ത് കാലാച്ചിറ എന്നിവർ പറഞ്ഞു.