കട്ടപ്പന: സമഗ്ര ശിക്ഷ ഇടുക്കി കട്ടപ്പന ബി.ആർ.സിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ഓൺലൈനായി ഭിന്നശേഷി ദിനാചരണം നടത്തും. കട്ടപ്പന എ.ഇ.ഒ. ടോമി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കട്ടപ്പന ബി.പി.സി. ഗിരിജാകുമാരി എം.വി. അദ്ധ്യക്ഷത വഹിക്കും. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ മുഖ്യാതിഥിയായിരിക്കും. കുട്ടികളുടെ കലാപരിപാടികളും നടക്കും.