
അടിമാലി: പറത്തോട്ടിൽ സ്വകാര്യ ആശുപത്രി നടത്തിവന്നിരുന്ന അരുണാചൽ പ്രദേശ് സ്വദേശിയായ ഡോക്ടർ മരിച്ചു. സുഭാഷ് സിരി എന്ന ആശുപത്രി നടത്തിവന്നിരുന്ന ഡോ: നാറാക് കർത്തം (47) ആണ് അരുണ.ാചലിൽ കാൻസർ രോഗത്തെ തുടർന്ന് മരിച്ചത്. ജനകീയ ഡോക്ടർ ആയാണ് നാനാക് അറിയപ്പെട്ടിരുന്നത്. കൊന്നത്തടി പഞ്ചായത്തിൽ രോഗ ചികത്സക്കായി സർക്കാർ വക പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രമാണുള്ളത്.ഇവിടെ കിടത്തി ചികത്സക്ക് സൗകര്യം ഇല്ല. ഇത്തരം സാഹചര്യത്താൽ പ്രാഥമിക ചികത്സയ്ക്കും മറ്റും രോഗികൾക്ക് ആശ്രയമായിരുന്നത് നാനാക്കിന്റെ ആശുപത്രിയാണ് .കഴിഞ്ഞ 5 വർഷമായി ഇദ്ദേഹം കുടുംബസമേതം പറത്തോട്ടിൽ താമസിച്ചാണ് ആശുപത്രി നടത്തി പോന്നിരുന്നത്. രോഗത്തെ തുടർന്ന് നാല് മാസം മുൻപ് നാനാക് സ്വദേശത്തേയ്ക്ക് പോയിരുന്നു.