വൈക്കം : വൈക്കത്തഷ്ടമി എട്ടാം ഉത്സവ ദിനമായ ഇന്ന് രാവിലെ 9 ന് ശേഷം കാലാക്കൽ വല്ല്യച്ചന്റെ ഉടവാൾ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. വൈക്കം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ട് പുറത്തേക്ക് പോകുമ്പോൾ കാലാക്കൽ ക്ഷേത്രത്തിലെ ഉടവാളുമായി ഒരാൾ അകമ്പടിക്കണ്ടാവണമെന്നാണ് ആചാരം. എട്ട്, ഒൻപത് ദിവസങ്ങളിൽ നടക്കുന്ന വടക്കുംചേരിമേൽ,തെക്കുംചേരിമേൽ, ആറാട്ട് എഴുന്നള്ളിപ്പും ക്ഷേത്രത്തിന് പുറത്തേയ്ക്കാണ്. ഈ സമയം എഴുന്നള്ളിപ്പിന് കാലാക്കൽ വല്ല്യച്ഛന്റെ ഉടവാൾ ഏന്തിയ ആളുണ്ടാവും. കാലാക്കൽ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം വൈക്കം ദേവസ്വം അധികാരികൾ ഏറ്റുവാങ്ങുന്ന ഉടവാൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. കാലാക്കൽ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കാലാക്കൽ വല്യച്ഛൻ വൈക്കത്തപ്പന്റെ കാവലാളാണെന്നാണ് വിശ്വാസം.
കളിയൊഴിഞ്ഞ് കളിത്തട്ട്
കളിയൊഴിഞ്ഞ് മഹാദേവരുടെ കളിത്തട്ട്. വൈക്കംക്ഷേത്രത്തിലെ കളി വിളക്കിൽ ഇന്ന് തിരി തെളിയേണ്ടതാണ്. നളചരിതം രണ്ടാം ദിവസം, ദക്ഷയാഗം ബാലിവധം, കിരാതം എന്നി കഥകൾ അവതിരിപ്പിക്കുന്നത് കാണാൻ ധാരളം ഭക്തരും എത്തിയിരുന്നു. വൈക്കപ്പത്തപ്പന്റെ വിളക്ക് എഴുന്നള്ളിപ്പ് ക്ഷേത്രം വിട്ടു പുറത്തേക്ക് പോകുന്നതു വരെ കഥകളി തുടരും. എന്നാൽ കൊവിഡ് പ്രതിസന്ധി മൂലം കഥകളി ഇത്തവണ ഇല്ല.