kuzhi-

അമയന്നൂർ : കലുങ്ക് തകർന്ന് റോഡിൽ രൂപപ്പെട്ട കുഴി അപകടഭീഷണി ഉയർത്തുന്നു. താന്നിയ്ക്കൽപ്പടി റോഡിൽ വരകുമല ധന്യ ക്ലബിന് സമീപമുള്ള കലുങ്കിന്റെ ഇരുവശങ്ങളാണ് നാളുകളായി തകർന്ന് കിടക്കുന്നത്. കലുങ്കിന്റെ മദ്ധ്യഭാഗത്തായാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ദിനംപ്രതി നൂറ് കണക്കിനാളുകളാണ് ഇതുവഴി കടന്നുപോകുന്നത്. കാൽനടയാത്രക്കാർ, ഇരുചക്രവാഹനയാത്രക്കാർ എന്നിവർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. സമീപത്തുള്ള സിവിൽ സപ്ലൈസ് ഗോഡൗണിലേക്കും പെയിന്റ് കമ്പനിയിലേയ്ക്കും നിരവധി ഭാരവാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. ക്ലബ് സെക്രട്ടറി കെ.എം.സജീവിന്റെ നേതൃത്വത്തിൽ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചിരുന്നു.