bjp

ഇളങ്ങുളം : ബി.ജെ.പി ജില്ലാപ്രസിഡന്റ് നോബിൾ മാത്യുവിന്റെ സാരഥി എൻ.ഡി.എയുടെ സ്ഥാനാർത്ഥി. രണ്ടുവർഷമായി നോബിളിന്റെ ഡ്രൈവറായ കെ.എസ്.ബിനീഷ് എലിക്കുളം പഞ്ചായത്ത് 11ാം വാർഡിലാണ് മത്സരിക്കുന്നത്. നോബിൾ മാത്യു ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റായപ്പോൾ മുതൽ ഡ്രൈവറായി ഒപ്പംകൂടിയ ബിനീഷ് ന്യൂനപക്ഷമോർച്ച ജില്ലാകമ്മിറ്റിയംഗമാണ്. ബിനീഷിന്റെ പ്രചാരണത്തിന് നോബിൾ മാത്യുവും കുമ്മനം രാജശേഖരനും കഴിഞ്ഞ ദിവസം എത്തി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം.പി.സുമംഗലാദേവിയാണ് എൽ.ഡി.എഫ്.സ്ഥാനാർത്ഥി. യു.ഡി.എഫ്.സ്ഥാനാർത്ഥി തങ്കച്ചൻ കരിംപീച്ചിയിലും. ഗീതാറാണി, ഷൈജുമോൻ എന്നീ സ്വതന്ത്രരും മത്സരത്തിനുണ്ട്.