മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിൽ 12,13 തീയതികളിൽ പ്രീ മാര്യേജ് കൗൺസിലിംഗ് കോഴ്‌സ് ഓൺലൈനായി നടത്തും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിക്കും. കോഴ്‌സ് ചെയർമാൻ ലാലിറ്റ് എസ് തകിടിയേൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, യൂണിയൻ സെക്രട്ടറി അഡ്വ.പി. ജീരാജ്, ഡോ.പി.അനിയൻ, ഷാജി ഷാസ്,സി.എൻ. മോഹനൻ,എ.കെ.രാജപ്പൻ എന്തയാർ,എം. എ.ഷിനു, പി.എ.വിശ്വംഭരൻ, രാജേഷ് ചിറക്കടവ്, വിപിൻ. കെ. മോഹനൻ, എം.എം.മജേഷ്, പി.വി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിക്കും. വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രശസ്ത സൈക്കോളജിസ്റ്റായ ഡോ. ഗ്രേസ് ലാൽ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ.ജോസ് ജോസഫ്, ഡോ.അനൂപ് വൈക്കം, ബിജു പുളിക്കലേടത്ത്, ജോർജുകുട്ടി ആഗസ്തി തുടങ്ങിയവർ ക്ലാസുകൾ നയിക്കും. സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്യും. സിന്ധു മുരളീധരൻ, വിനോദ് പാലപ്ര, കെ.എൻ.രാജേന്ദ്രൻ, പ്രസാദ് ശാന്തി, വിഷ്ണു എം.വി, അതുല്യ സുരേന്ദ്രൻ, അതുല്യ ശിവദാസ് എന്നിവർ പ്രസംഗിക്കും. കോഴ്‌സ് കൺവീനർ ടി.വി.ഗോപാലകൃഷ്ണൻ നന്ദി പറയും.