മുണ്ടക്കയം : കളഞ്ഞു കിട്ടിയ സ്വർണ്ണമാല തിരികെ നൽകി തൊഴിലാളി മാതൃകയായി. മുണ്ടക്കയം ചെളിക്കുഴി കുമ്പളന്താനം കെ.പി.അനീഷിനാണ് കഴിഞ്ഞ ദിവസം മുണ്ടക്കയം ടൗണിൽ വച്ച് മാല ലഭിച്ചത്. മുണ്ടക്കയം പഞ്ചായത്ത് രണ്ടാം വാർഡിലെ സ്ഥാനാർത്ഥി സി.വി.അനിൽകുമാറിനെ വിവരമറിയിച്ചു. അന്വഷണത്തിൽ പ്ലാക്ക പടിയിലുള്ള ഒരു വീട്ടമ്മയുടേതാണ് മാലയെന്ന് തെളിഞ്ഞു. അനിൽ കുമാറിന്റേയും, മുണ്ടക്കയം സി.ഐ ഷിബുകുമാറിന്റേയും സാന്നിദ്ധ്യത്തിൽ ഉടമയ്ക്ക് മാല കെമാറി. ലോക്കറ്റ് അനീഷിന് ഉടമ കൊടുത്തെങ്കിലും സ്വീകരിക്കാൻ തയ്യാറായില്ല.