ചിറക്കടവ് : ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ളതിനാൽ വ്യക്തികളുടെ പുരയിടത്തിൽ അപകടകരമായ നിലയിലുള്ള മരങ്ങൾ ഉടമസ്ഥർ തന്നെ മുറിച്ചുനീക്കണമെന്ന് ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലെങ്കിൽ ഇതുമൂലമുള്ള നഷ്ടങ്ങൾക്ക് വസ്തു ഉടമ ഉത്തരവാദിയായിരിക്കും.