കോട്ടയം : ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് അഞ്ചുവരെ നിരോധനം ഏർപ്പെടുത്തിയതായി കളക്ടർ എം. അഞ്ജന അറിയിച്ചു. വിനോദ സഞ്ചാര മേഖലയിൽ ഹൗസ് ബോട്ടുകൾ ഉൾപ്പെടെ ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും നിരോധനം ബാധകമാണ്.