election

കോട്ടയം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനായി നിയമിച്ചിട്ടുള്ള സെക്ടറൽ ഓഫീസർമാർക്കും അസിസ്റ്റന്റുമാർക്കുമുള്ള പരിശീലനം ഇന്നും നാളെയും ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. സെക്ടർ അടിസ്ഥാനത്തിൽ വിവിധ ബാച്ചുകളായാണ് പരിശീലനം. പോളിംഗ് സ്റ്റേഷനുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി പുരോഗതി റിപ്പോർട്ട് ചെയ്യുകയും സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കുകയുമാണ് സെക്ടറൽ ഓഫീസർമാരുടെ ചുമതല.