kob-soshama

അമയന്നൂർ : കൊടുവത്ത് പരേതനായ കെ.വി.ജോർജിന്റെ (താഴത്തങ്ങാടി എം.ഡി.എൽ.പി സ്‌കൂൾ റിട്ട.എച്ച്.എം) ഭാര്യ അമയന്നൂർ ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപിക പി.കെ.ശോശാമ്മ (89) നിര്യാതയായി. കുറിച്ചി പള്ളത്തേട്ട് കുടുംബാംഗമാണ്. മക്കൾ: ജിജി (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ, മസ്‌കത്ത് ആർമി), അഡ്വ.സജി (മുൻ ജില്ലാ ഗവ.പ്ലീഡർ), കേണൽ (റിട്ട.) റെജി (കാനഡ),ബാജി (അസി.പ്രഫ. ടോംസ് എൻജിനീയറിങ് കോളജ്, മറ്റക്കര). മരുമക്കൾ: സോളി (റിട്ട. അധ്യാപിക, സെന്റ് ജോൺസ് യുപി സ്‌കൂൾ, വേളൂർ), റ്റിറ്റി (റിട്ട. അദ്ധ്യാപിക, എംഡി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം), മെറീന (ഫാർമസിസ്റ്റ്, കാനഡ), ബീനാ (സെന്റ് ജോർജ് പബ്ലിക് സ്‌കൂൾ, പുതുപ്പള്ളി). സംസ്‌കാരം ഇന്ന് 11ന് വടക്കൻമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.