വൈക്കം : നഗരസഭയുടെ വോട്ടർപട്ടികയിൽ പുതിയതായി പേര് ചേർക്കപ്പെട്ടിട്ടുള്ള വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡ് നഗരസഭയിൽ ലഭിക്കും. വോട്ടർമാർ മറ്റേതെങ്കിലും തിരിച്ചറിയൽ കാർഡുമായി നേരിട്ടോ, മതിയായ കാരണം കാണിച്ച് അധികാരപത്രം, തിരിച്ചറിയൽ രേഖയുടെ പകർപ്പ് സഹിതം ഹാജരാകുന്നമുറയ്ക്ക് നഗരസഭാ ഓഫീസിൽ നിന്നും കൈപ്പറ്റാവുന്നതാണ്. ഇന്ന് വാർഡ് 1 മുതൽ 13 വരെയുള്ളർക്ക് 10 മുതൽ 4 വരെയും നാളെ വാർഡ് 13 മുതൽ 26 വരെയുള്ളവർക്ക് 10 മുതൽ 4 വരെയുമാണ് കാർഡ് നൽകുക.