പാലാ:കർഷകസമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട് കേരള ജൈവകർഷക സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ കളക്ടീവ്, സർവോദയ മണ്ഡലം എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഹെഡ് പോസ്റ്റോഫീസ് പടിക്കൽ ധർണ നടത്തി. കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ ജോസ് മാത്യു ധർണ ഉദ്ഘാടനം ചെയ്തു. ജൈവകർഷക സമിതി ജില്ലാ പ്രസിഡന്റ് ജോയി ജോർജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോർജുകുട്ടി കടപ്‌ളാക്കൽ, സണ്ണി വർഗ്ഗീസ്, അഡ്വ. അനീഷ് ലൂക്കോസ്, ലിജോയി തോമസ്, ഠഏ സാമുവൽ തുടങ്ങിയവർ സംസാരിച്ചു.