കോട്ടയം: നഗരസഭയിലേയ്ക്കുള്ള എൽ.ഡി.എഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. വൈകിട്ട് നാലിന് തിരുനക്കര പഴയ പൊലീസ് സ്‌റ്റേഷന് സമീപം നടക്കുന്ന പ്രകാശന ചടങ്ങ് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.