ചങ്ങനാശേരി: ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എം രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചു. പള്ളം ബ്ലോക്ക്പഞ്ചായത്ത് കുറിച്ചി, പാത്താമുട്ടം ഡിവിഷനിലെ 30 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. പര്യടനം സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് കേശവനാഥ് അദ്ധ്യക്ഷനായി. കെ.ഡി സുഗതൻ,പി.കെ ആനന്ദകുട്ടൻ,മനോജ് മുളപ്പൻഞ്ചേരി,പി.എസ് കുര്യാക്കോസ്, ഡോ.പി കെ പത്മകുമാർ, എം.എൻ മുരളീധരൻനായർ, ബിജു തോമസ്, എസ്.നിഖിൽ എന്നിവർ പങ്കെടുത്തു. കെ എം രാധാകൃഷ്ണൻ ഇന്ന് പള്ളം ബ്ലോക്ക് പഞ്ചായത്ത് കൊല്ലാട്, കുഴിമറ്റം ഡിവിഷനിൽ പര്യടനം നടത്തും.