കരൂർ: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജേഷ് വാളിപ്ലാക്കൽ കരൂർ പഞ്ചായത്തിൽ പര്യടനം നടത്തി. അന്തീനാട്ടിൽ കേരളാ കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ജോസ് ടോം പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു.ലാലിച്ചൻ ജോർജ്, ഫിലിപ്പ് കുഴികുളം, കുര്യാച്ചൻ പ്ലാത്തോട്ടം, വി.ജി സലി, എം.കെ കുഞ്ഞുമോൻ, ജിൻസ് ദേവസ്യാ, കുഞ്ഞുമോൻ മാടപ്പാട്ട്, ബെന്നി മുണ്ടത്താനും, കെ.എസ്. രമേശ് ബാബു, രാമകൃഷ്ണൻ നായർ മാൻതോട്ടം, ജയ്‌സൺമാന്തോട്ടം, ജോർജ് വേരനാൽ കുന്നേൽ എന്നിവർ പ്രസംഗിച്ചു.ഇന്ന് ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂരിൽ നിന്നും പ്രചാരണം ആരംഭിക്കും.