പാലാ: പാലായിലെ മുഴുവൻ ജനങ്ങൾക്കും കൊവിഡ് വാക്‌സിൻ വരെ എത്തിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്ത് പാലാ നഗരസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രകടന പത്രിക.ഇതെങ്ങനെ എന്നു ചോദിക്കാൻ വരട്ടെ, ഇതിനൊരു ഉപവകുപ്പും പ്രകടനപത്രിക പറയുന്നു; ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ ഈ സേവനമുണ്ടാകൂ.പക്ഷേ പാലായിൽ ഇപ്പോൾ കൊവിഡ് തകർക്കുമ്പോഴും പ്രകടനപത്രികയിലെ ഏറ്റവും ഒടുവിലത്തെ വാഗ്ദാനമായാണ് വാക്‌സിൻ വിതരണം ചേർത്തിട്ടുള്ളത്.വീടില്ലാത്ത എല്ലാവർക്കും വീട് നൽകുന്ന സമ്പൂർണ ഭവന നഗരസഭ, മുഴുവൻ ജനങ്ങൾക്കും അപകട ഇൻഷുറൻസ് പദ്ധതി എന്നിവയും പ്രകടന പത്രികയിൽ മുൻഗണനാ ലിസ്റ്റിലുണ്ട്.മുണ്ടുപാലത്ത് പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പൊതുശ്മശാനം ഗ്യാസ് ചേംബർ ശ്മശാനമാക്കൽ,ആർ.വി പാർക്കിൽ വിശ്രമകേന്ദ്രം എന്നിവയും പ്രകടന പത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോൾ ആർക്കും വേണ്ടാതെ കിടക്കുന്ന മുനിസിപ്പൽ സ്വിമ്മിംഗ് പൂൾ നന്നാക്കി പൊതു ജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനവും പ്രധാനപ്പെട്ടതാണ്. മുനിസിപ്പൽ സ്റ്റേഡിയത്തിൽ ബാസ്‌ക്കറ്റ് ബോൾ കോർട്ട്, പുതിയ ഗാലറി, നഗരം കുറ്റവിമുക്തമാക്കുന്നതിന് നിരീക്ഷണ കാമറകൾ, ഡമ്പിംഗ് ഗ്രൗണ്ടിൽ കുടുംബശ്രീ വ്യവസായ യൂണിറ്റുകൾ, ഞൊണ്ടിമാക്കൽ നിലവിലെ മുനിസിപ്പൽ ക്വാർട്ടേഴ്‌സ് സ്ഥലത്ത് മുനിസിപ്പൽ ഓഫീസ് കം ക്വാർട്ടേഴ്‌സ് തുടങ്ങി 29 ഇന വാഗ്ദാനങ്ങളാണ് പാലാക്കാർക്കായി ഇടതുമുന്നണി നിരത്തുന്നത്. പ്രകടനപത്രികയുടെ പ്രകാശനം ഇന്ന് 11ന് ജോസ് കെ. മാണി എം.പി നിർവഹിക്കും.

വാഗ്ദാനങ്ങൾ ഇങ്ങനെ

പാലാ ടൗൺ ബസ് സ്റ്റാൻഡ് നവീകരിച്ച് മനോഹരമാക്കും. ർ

ഗവ. ആയൂർവ്വേദാശുപത്രി 50 കിടക്കകളുള്ള ആശുപത്രിയായി ഉയർത്തും.

12 ാം മൈൽ കുട്ടികളുടെ പാർക്കിനോടനുബന്ധിച്ച് ശ്രീനാരായണ കൾച്ചറൽ സെന്റർ

നഗരസഭാ ഓഫീസിൽ മാസത്തിലൊരിക്കൽ പരാതി പരിഹാര അദാലത്ത്