കുറിച്ചി: എസ്.എൻ.ഡി.പി യോഗം 1265ാം നമ്പർ കുറിച്ചി ശാഖാ ശങ്കരപുരം ശ്രീ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി 8ന്. ക്ഷേത്രം മേൽശാന്തി ശ്രീകുമാർ പുതുമനഇല്ലം മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ 5.30 മുതൽ അഷ്ടമിപൂജയും അഷ്ടമിദർശനവും നടക്കും. രാവിലെ 7 മുതൽ ക്ഷേത്രസന്നിധിയിൽ അഷ്ടമി സംഗീത ആരാധന. സിനിമാതാരം വീണ നായർ സംഗീത ആരാധന ഉദ്ഘാടനം ചെയ്യും. 29ന് ധനുമാസ തിരുവാതിരദിനത്തിൽ തിരുവാതിരകളി, പാതിരാപൂചൂടൽ, 30ന് തിരുവാതിര പൂജ എന്നിവയും നടക്കുമെന്ന് പ്രസിഡന്റ് കെ.എൻ ജയപ്രകാശ്, ദേവസ്വം മാനേജർ ബിജു ശ്രീവാണി, സെക്രട്ടറി കെ.കെ സന്തോഷ് എന്നിവർ അറിയിച്ചു.