കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആന തിരുനക്കര ശിവന് എരണ്ടക്കെട്ടിനുള്ള ചികിത്സ തുടങ്ങി. എരണ്ടക്കെട്ട് ചികിത്സയിൽ സ്‌പെഷ്യലിസ്റ്റായ് അറിയപ്പെടുന്ന ഡോ.ഗിരീഷിന്റെ നിർദ്ദേശപ്രകാരമുള്ള ചികിത്സയാണ് നടത്തുന്നത്.ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചു. വനം വകുപ്പ് അസിസ്റ്റന്റ് കൺസർവേറ്ററും ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ എത്തിയിരുന്നു. ഏതാനും ദിവസത്തെ ചികിത്സകൊണ്ട് ആന സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്തജനങ്ങൾ .