എരുമേലി : ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ജയിക്കാനായി നേരിടണമെന്ന് എൻ.ഡി.എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു .
എരുമേലി എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവങ്ങൾക്കുള്ള സഹായങ്ങൾ സാധാരണ ജനങ്ങളിൽ എത്തിച്ചു പ്രധാനമന്ത്രി കേന്ദ്ര സർക്കാർ സാധാരണക്കാർക്കൊപ്പമാണെന്ന് തെളിയിച്ചു. ഈ സാഹചര്യത്തിൽ നെഞ്ചുവിരിച്ച് ജനങ്ങളോട് വോട്ട് ചോദിക്കാൻ എൻ.ഡി.എ സ്ഥാനാർത്ഥികൾ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു . എൻ.ഡി.എ പൂഞ്ഞാർ നിയോജകമണ്ഡലം കൺവീനർ കെ.ബി മധു അദ്ധ്യക്ഷത വഹിച്ചു. ഡോ. പ്രമീളദേവി മുഖ്യപ്രഭാഷണം നടത്തി. എൻ.ഡി.എ നേതാക്കളായ എം ആർ ഉല്ലാസ്,നീലകണ്ഠൻ മാസ്റ്റർ,എം.പി സെൻ,വി.സി അജികുമാർ,വി.ആർ രത്‌നകുമാർ,നോബിൾ മാത്യു,അനിയൻ എരുമേലി,ഹരികൃഷ്ണൻ പേഴുംകാട്ടിൽ, സന്തോഷ് പാലമൂട്ടിൽ,കെ.പി ഷാജി എന്നിവർ സംസാരിച്ചു.