alphonse
കട്ടപ്പനയിലെത്തിയ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളെ പരിചയപ്പെട്ടപ്പോള്‍.

കട്ടപ്പന: കട്ടപ്പന നഗരസഭയിൽ എൻ.ഡി.എ. അധികാരത്തിൽ വന്നാൽ കേന്ദ്ര സർക്കാരിന്റെ നഗരവികസന പദ്ധതിയായ അമൃത് നഗരം നടപ്പാക്കുമെന്ന് മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ എം.പിയുമായ അൽഫോൻസ് കണ്ണന്താനം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കട്ടപ്പനയിൽ എത്തിയതായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സർക്കാർ ബജറ്റിൽ 70 ശതമാനവും വകയിരുത്തിയത് സാധാരണക്കാർക്കും അടിസ്ഥാന വികസനത്തിനും വേണ്ടിയാണ്. കട്ടപ്പന നഗരസഭയിൽ മാത്രം 1200 പി.എം.എ.വൈ. വീടുകൾ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. സമ്പൂർണ വൈദ്യുതീകരണ പദ്ധതി, ജലജീവൻ പദ്ധതി, പെൻഷൻ പദ്ധതികൾ, സ്‌കിൽ ഇന്ത്യ തുടങ്ങിയവ രാജ്യത്ത് നടപ്പാക്കിവരുന്നു. എൻ.ഡി.എ. സ്ഥാനാർത്ഥികൾ ജയിച്ചുവന്നാൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കാൻ കൂടുതൽ സാഹചര്യങ്ങൾ ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.