പൊൻകുന്നം: കെ.കെ റോഡിൽ ഇരുപതാംമൈൽ ചിറക്കുഴി വളവിൽ നിയന്ത്രണംവിട്ട ബൈക്ക് താഴ്ചയിൽ കോൺക്രീറ്റ് റിംഗ് നിർമ്മാണ സ്ഥലത്തേക്ക് മറിഞ്ഞു. ബൈക്ക് യാത്രക്കാരനായ പാറത്തോട് വേങ്ങത്താനം മാമൂട്ടിൽ സുമീഷി(20)ന് പരിക്കേറ്റു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ പുലർച്ചെയായിരുന്നു അപകടം. റോഡിൽ നിന്ന് പാളി ഇരുപതടി താഴ്ചയിലേക്കാണ് ബൈക്ക് മറിഞ്ഞത്.