മണർകാട്: സെന്റ് മേരീസ് കോളേജിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ എസ്.എം.സിയിലെ പ്രവർത്തകർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സംഘടനയിലെ അംഗങ്ങളുടെ വിജയത്തിനായി നാളെ പ്രചരണത്തിനിറങ്ങും. മണർകാട് പഞ്ചായത്ത് 12ാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെസി ജോൺ, വിജയപുരം പഞ്ചായത്ത് 13ാം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പോൾസൺ പീറ്റർ എന്നിവർക്കായാണ് രംഗത്തിറങ്ങുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം അഞ്ച് പേരടങ്ങുന്ന ചെറുസംഘങ്ങളായി രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രചരണ പ്രവർത്തനം. പ്രചരണ പ്രവർത്തന ഉദ്ഘാടനം മണർകാട് കവലയിൽ രാവിലെ 9.30ന് നടക്കും.