വൈക്കം : വൈക്കത്തഷ്ടമിയുടെ പ്രധാന ചടങ്ങായ ഉത്സവബലി നാളെ സമാപിക്കും. രാവിലെ 10.30ന് തന്ത്റിമാരായ ഭദ്റകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി,കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് 12 മുതൽ 12.30വരെ ഭക്തർക്ക് ഉത്സവബലി ദർശനം നടത്താം.