വൈക്കം: വെച്ചൂർ പഞ്ചായത്ത് പാടശേഖരങ്ങളിലെ നെൽകർഷകരിൽ നിന്നും സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വിലയുടെ ജില്ലാതല വിതരണം കേരളാ ബാങ്കിന്റെ അംബികാ മാർക്കറ്റ് ശാഖയിൽ ജില്ലാ സീനിയർ മാനേജർ പി.എ ലീലാ ജയിൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജർ നിഷ വിജയൻ അദ്ധ്യക്ഷത വഹിച്ചു. പാടശേഖരസമിതി സെക്രട്ടറി ടി.ഒ.വർഗീസിന് തുക കൈമാറി. കേരളാ ബാങ്കിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബാങ്കിന്റെ മികച്ച ഇടപാടുകാരെ ആദരിച്ച് പുരസ്‌കാരങ്ങൾ നൽകി. പി.വി പൗലോസ്,സോജാ പോൾ,ജോണപ്പൻ ഏറനാടൻ എന്നിവർ പങ്കെടുത്തു.