പൊൻകുന്നം: വികസനപദ്ധതികൾ അട്ടിമറിച്ചെന്ന് ആരോപിച്ച് ചിറക്കടവിൽ ഇടതുമുന്നണിക്കെതിരെ എൻ.ഡി.എ ജനകീയ കുറ്റപത്രം സമർപ്പിച്ചു. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കുള്ള എല്ലാ പദ്ധതികളെയും ഭരണസമിതി അട്ടിമറിച്ചെന്ന് എൻ.ഡി.എ നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
അടിസ്ഥാന ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനികളിൽ യാതൊരുവിധ വികസന പ്രവർത്തനങ്ങളും എത്തിക്കാൻ എൽ.ഡി.എഫ് ഭരണസമിതിക്ക് കഴിഞ്ഞില്ലെന്നും എൻ.ഡി.എ കുറ്റപ്പെടുത്തുന്നു. വാർത്താസമ്മേളനത്തിൽ എൻ.ഡി.എ ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ ജി.ഹരിലാൽ, കൺവീനർ കെ.എസ് അജി, കെ.ജി കണ്ണൻ, എ.ബിഷു, പി.ആർ ഗോപൻ, രാജു കാലായിൽ തുടങ്ങിയവർ പങ്കെടുത്തു.