വാഴൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നണി അമ്പരപ്പിക്കുന്ന വിജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റഗം കെ.ജെ.തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പൊൻകുന്നം ഡിവിഷനിലെ സ്ഥാനാർത്ഥി റ്റി.എൻ.ഗിരീഷ് കുമാറിന്റെ വാഴൂർ പഞ്ചായത്തിലെ പര്യടന പരിപാടി 17ാംമൈലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന യോഗത്തിൽ വാവച്ചൻ വാഴൂർ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ അഡ്വ.ഗിരീഷ്.എസ്.നായർ ,വി.ജി.ലാൽ, രാജൻ ചെറുകാപ്പള്ളി, ഷിജു കാഞ്ഞിരത്തറ, അഡ്വ. ബൈജു.കെ.ചെറിയാൻ, കെ.എസ്.വിജയകുമാർ, കെ.ബാലചന്ദ്രൻ ,ഒ.കെ.ശിവൻകുട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ഗീത.എസ്.പിളള, പി.എം. ജോൺ ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളായ വി.പി.റെജി, നിഷ രാജേഷ്, ജിജി നടുവത്താനി എന്നിവർ പങ്കെടുത്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നേതാക്കളായ ബി.ഗൗതം, ബി.സുരേഷ് കുമാർ, റംഷാദ് റഹ്മാൻ, കെ.ബാലചന്ദ്രൻ , അജിത് വാഴൂർ, ഷിജു കാഞ്ഞിരത്തറ എന്നിവർ സംസാരിച്ചു.