പൊൻകുന്നം: പുനലൂർ-പൊൻകുന്നം സംസ്ഥാനപാതയുടെ നിർമ്മാണത്തിനായി പാറ പൊട്ടിച്ചപ്പോൾ സ്‌കൂളിന്റെ മതിൽ തകർന്നു.ചെറുവള്ളി എസ്.സി.ടി.എം യു.പി സ്കൂളിന്റെ മതിലാണ് വെടിവെച്ച് പാറ പൊട്ടിച്ചപ്പോൾ തകർന്നത്. വെടിവെയ്ക്കാതെ പാറ പൊട്ടിച്ചുനീക്കുമെന്നാണ് അധികൃതർ ആദ്യം അറിയിച്ചിരുന്നതെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചു.പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബൂത്താണ് സ്‌കൂൾ .ഈ സാഹചര്യത്തിൽ കെ.എസ്.ടി.പി ഉടൻ തന്നെ സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.