അടിമാലി. ബൈക്കിൽ എത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ നാലര പവൻ തൂക്കം വരുന്ന സ്വർണ്ണ മാല തട്ടിയെടുത്തു. മന്നാംങ്കാല ട്രൈബൽ ഹോസ്റ്റലിന് സമീപം കണ്ണിക്കാട്ട് ഉണ്ണിയുടെ ഭാര്യ ലളിത (60)യുടെ മാലയാണ് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തത്.ഇന്നലെ ഉച്ചക്ക് രണ്ടരയോടെ അണ് സംഭവം.ആടിന് പുല്ലരിയാൻ പോയ ശേഷം വീട്ടിലേയ്ക്ക് മടങ്ങും വഴി ഇരുന്നൂർ ഏക്കർ മെഴുംകുംചാൽ റോഡിൽ ട്രൈബൽ റോസ്റ്റലിന് സമീപം വെച്ചാണ് സ്വർണ്ണമാല നഷ്ടമായത്. അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു