കടനാട് : കഴിഞ്ഞ നാല് വർഷക്കാലമായി കേരളം ഭരിക്കുന്ന ഇടതുസർക്കാരിന്റെ അഴിമതിക്കും , കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ജനാധിപത്യ വിശ്വാസികൾ വോട്ട് രേഖപ്പെടുത്തണമെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ സ്ഥാനാർത്ഥി മൈക്കിൾ പുല്ലുമാക്കലിന്റെ മണ്ഡല പര്യടനം കടനാട് പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോസ് പ്ലാകൂട്ടം, ജോർജ് പുളിങ്കാട്,പ്രൊഫ ജോസഫ് കൊച്ചുകുടി, സിബി നെല്ലൻകുഴിയിൽ,മത്തച്ചൻ അരീപറമ്പിൽ,ടോം കോഴിക്കോട്ട്, ജോസ് വടക്കേക്കര, രാജൻ കുളങ്ങര, ലിജോ ആനിതോട്ടം, ബ്ലോക്ക് പഞ്ചായത്ത് കടനാട് ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥിയായ ബിജു പികെ, കൊല്ലപ്പള്ളി വാർഡിലെ സ്ഥാനാർഥിയായ സാബു ഓടയ്ക്കൽ , എന്നിവർ പ്രസംഗിച്ചു. വൈകിട്ട് പര്യടനത്തിന്റെ സമാപന സമ്മേളനം കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു.