എലിക്കുളം:കൊവിഡ് പോസിറ്റീവായതിനാൽ പരസ്യപ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന ഫോണിലൂടെ.

എലിക്കുളം ഗ്രാമപഞ്ചായത്ത് 4ാംവാർഡായ കാരക്കുളത്തെ എൽ.ഡി.എഫ് സ്ഥാനാർഥി സെൽവി വിൽസാണ് ഫോണിലൂടെ വോട്ടഭ്യർത്ഥന നടത്തുന്നത്.

നേരത്തെ എലിക്കുളം ഒന്നാംവാർഡിലെ സ്ഥാനാർത്ഥിക്ക് കൊവിഡ് പോസിറ്റീവായിരുന്നു. പത്രിക സൂക്ഷ്മ പരിശോധന വേളയിൽ മറ്റ് സ്ഥാനാർത്ഥികളുമായി സമ്പർക്കമുണ്ടായതിനാൽ എല്ലാ സ്ഥാനാർത്ഥികളും കൊവിഡ് പരിശോധനയ്ക്ക് വിധേയരായി. അപ്പോഴാണ് സെൽവി വിൽസന്റെ ഫലം പോസിറ്റീവായത്. ഇവരോടൊപ്പമുണ്ടായിരുന്ന സജീവ പ്രവർത്തകരും ക്വാറന്റൈനിലാണ്. സെൽവിയും ഭർത്താവ് വിൽസണും മുൻപഞ്ചായത്തംഗങ്ങളാണ്.