അടിമാലി: അടിമാലി ടൗണിൽ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഇവരുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണങ്ങളും കൂടുന്നു.കഴിഞ്ഞ ശനിയാഴ്ച പുലർച്ചേ അറക്കുളം നാടുകാണി സ്വദേശി കൊച്ചു പാറയ്ക്കൽ മാത്യു (49) ടൗണിലെ പ്രൈവറ്റ് സ്റ്റാൻഡിന് സമീപം മുള്ള ഷോപ്പിംഗ് കോപ്ലക്‌സിന്റെ ഒന്നാം നിലയുടെ ഇടനാഴിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.കൊലപാതകി എന്ന് സംശയി ക്കുന്നയാൾ കഴിഞ്ഞ എട്ട് വർഷമായി അടിമാലിയിലെ കടത്തിണ്ണയിൽ കിടന്ന് ഉറങ്ങുന്നയാളാണ്.കഴിഞ്ഞ സെപ്തംബർ 23ന് അടിമാലി ടൗണിലെ വ്യാപാര സ്ഥാപനത്തിനു മുൻപിൽ നെടുംങ്കണ്ടം സ്വദേശിയായ മോഹനൻ (55) രക്തം ഛർദ്ദിച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അടിമാലി ടൗണിൽ ഇത്തരത്തിൽ നിരവധി ആളുകളാണ് കട തിണ്ണകളിൽ അന്തിയുറങ്ങന്നത് .പുലർച്ചേ തങ്ങളുടെ ശയ്യോപകരണങ്ങൾ ആരും കാണാത്ത ഇടങ്ങളിൽ സൂക്ഷിച്ചു വച്ചതിനു ശേഷം ടൗണിൽ വിവിധ ജോലികളിൽ ഇവർ ഏർപ്പെടും. രാത്രി കാലമാകുമ്പോൾ സമാനസ്വഭാവമുള്ളവരുമായി ചേർന്ന് മയക്കുമരുന്നും മദ്യപാനത്തിനുശേഷം കിടന്നുറങ്ങുന്ന പതിവാണ് ഇവർക്ക് ഉള്ളത്. ഇതിനിടയിൽ വാക്കേറ്റവും തമ്മിൽത്തല്ലും നടക്കാറുണ്ട്.ഇവരിൽ ബഹുഭൂരിപക്ഷവും വീടും കുടുംബവും ഉപേക്ഷിച്ച് ഒറ്റയാൾ ജീവിതം നയിക്കുന്നവരാണ്. അടിമാലി ടൗണിൽ രാത്രി കാല പെട്രോളിംഗ് ശക്തമാക്കിയതിനെ തുടർന്ന് റോഡ് വക്കിലുള്ള കട തിണ്ണകളിൽ നിന്നും കിടപ്പ് മാറ്റി ഒന്നാം നിലകളിലും രണ്ടാം നിലകളിലും ആരും കാണാത്ത സ്ഥലങ്ങളിലേയ്ക്ക് താമസം മാറ്റുകയാണ് പതിവ്.