police

കോട്ടയം : തിരഞ്ഞെടുപ്പു ഡ്യൂട്ടിയ്‌ക്കുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയായി. ജില്ലയിലെ എല്ലാ ബൂത്തിലും പൊലീസുണ്ടാകും. ഇതുകൂടാതെ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയോഗിച്ചവരും എത്തും. വിവിധ സ്റ്റേഷനുകളിൽ നിന്നുള്ളവരെ കൂടാതെ എ.ആർ ക്യാമ്പുകളിൽ നിന്നുമുള്ള പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിൽ രണ്ട് ഉദ്യോഗസ്ഥരും അല്ലാത്തിടത്ത് ഒരാളുമാവും ഉണ്ടാവുക. പട്രോളിംഗും ഉണ്ടാകും. ഡിവൈ.എസ്.പിമാർക്കാണ് സോണുകളുടെ ചുമതല .