പൊൻകുന്നം: നാൽപ്പത്തഞ്ചു വർഷമായി നൃത്തരംഗത്ത് പ്രവർത്തിക്കുന്ന പനമറ്റം രാധാദേവിയെ ആദരിച്ചു. ഹ്രസ്വചിത്രപ്രവർത്തകരുടെ കൂട്ടായ്മയായ ടെലിമൂണിന്റെ ചടങ്ങിൽ നാടകപ്രവർത്തകനും ഗ്രന്ഥകാരനുമായ പൊൻകുന്നം സെയ്ദ് പൊന്നാട അണിയിച്ചു. രാജേഷ് മഹാദേവ അദ്ധ്യക്ഷത വഹിച്ചു.