pathrika

കങ്ങഴ : ഇടതുപക്ഷ ജനാധിപത്യ മുന്നണി കങ്ങഴ പഞ്ചായത്ത് കമ്മറ്റി പ്രകടന പത്രിക പുറത്തിറക്കി. ഡോ എൻ.ജയരാജ് എം.എൽ.എ കേണൽ പി.കെ ഗോപിനാഥൻ നായർക്ക് നൽകി പ്രകടന പത്രിക പ്രകാശനം ചെയ്തു. സുരേഷ് കെ.ഗോപാൽ അദ്ധ്യക്ഷനായിരുന്നു. അഡ്വ സി.കെ ജോസഫ്, എ.എച്ച് ഷിയാസ്, ബി.പ്രദീപ്, എ.എം മാത്യു, ഫൈസൽ കാരമല, കെ.റ്റി കുട്ടപ്പൻ, അനിയൻ ആറ്റുകുഴി, എം.പി നാരായണൻനായർ, ജോജിമോൻ പീലിയാനിക്കൽ, ജോസ് കൊറ്റൻചിറ തുടങ്ങിയവർ പങ്കെടുത്തു.