
ചങ്ങനാശേരി: നിയമസഭാ സാമാജികത്വത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഉമ്മൻ ചാണ്ടിയെ ഇരുപത്തി അഞ്ച് കിലോ തൂക്കമുള്ള വെങ്കല ശില്പം നല്കി ആദരിച്ചു. ശില്പി ഷാജിവാസനാണ് ശില്പം നിർമ്മിച്ചത്. കെ.എസ്.എസ്.പി.എ സംസ്ഥാന നേതാക്കളായ ടി.എസ് സലിം, കെ.വി മുരളി, ജില്ലാ പ്രസിഡന്റ് കെ.ഡി പ്രകാശൻ, ബേബി ഡാനിയേൽ, ശശീന്ദ്രബാബു, എ.ജെ ജോർജ്, പി.ടി തോമസ്, സിറിയക് ഐസക് എന്നിവർ യോഗത്തിൽ പങ്കെടുത്തു.