ldf
കട്ടപ്പന നഗരസഭയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും നടത്തിയ പ്രകടനം.

കട്ടപ്പന: കട്ടപ്പന നഗരസഭയിലെ പല വാർഡുകളിലും വൈകിട്ട് നാലോടെ അവസാനഘട്ട പ്രചരണം ആരംഭിച്ചിരുന്നു. ചിലയിടങ്ങളിൽ നാസിക് ഡോളിന്റെ അകമ്പടിയോടെ റോഡ് ഷോ നടത്തി.
സ്ഥാനാർത്ഥികളും പ്രവർത്തകരും ആശംസ കാർഡുകളും സ്ലിപ്പുകളുമായി വീടുകൾ തോറും കയറിയിറങ്ങി. വൈകുന്നേരത്തോടെ വീടുകൾ കയറിയുള്ള പ്രചരണവും അവസാനിച്ചു. തുടർന്നായിരുന്നു പ്രകടനവും റോഡ് ഷോയും.
കട്ടപ്പന നഗരസഭയിലെ മൂന്ന് എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ കൊട്ടിക്കലാശം ഒഴിവാക്കി കേക്ക് മുറിച്ച് പ്രചരണം അവസാനിപ്പിച്ചു. പേഴുംകവല വാർഡിലെ സിജോമോൻ ജോസ്, കല്ലുകുന്ന് വാർഡിൽ നിന്നു മത്സരിക്കുന്ന ധന്യ അനിൽ, വലിയപാറ വാർഡിലെ ടിജി എം.രാജു എന്നിവരാണ് പോസ്റ്ററും ചിഹ്‌നവും ഉൾപ്പെടുത്തിയ കേക്ക് മുറിച്ച് പ്രവർത്തകർക്ക് വിതരണം ചെയ്തത്.