nda

തൃക്കൊടിത്താനം: എൻ.ഡി.എയുടെ തൃക്കൊടിത്താനം പഞ്ചായത്ത് കൺവൻഷൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് വിജേഷ് വിവി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, സംസ്ഥാന സമിതിയംഗം ബി രാധാകൃഷ്ണമേനോൻ, മധ്യമേഖലാ ജനറൽ സെക്രട്ടറി എം ബി രാജഗോപാൽ, ജില്ല ട്രഷറർ പി ഡി രവീന്ദ്രൻ, മണ്ഡലം പ്രസിഡന്റ് എ മനോജ്, ബിഡിഒ എസ് മണ്ഡലം പ്രസിഡന്റ് പി കെ കൃഷ്ണൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജി റെനീഷ് തുടങ്ങിയവർ പങ്കെടുത്തു.