
ചങ്ങനാശേരി: ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സ്വപ്ന ബിനുവിന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി ഇരൂപ്പയിൽ കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ജി. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോസി സെബാസ്റ്റ്യൻ, പി.എച്ച് നാസർ, സാജൻ ഫ്രാൻസിസ്, വി.ജെ ലാലി, ഏലിയാസ് സഖറിയ, സി.ഡി വത്സപ്പൻ, രാജീവ് മേച്ചേരി, തോമസ് അക്കര, മുഹമ്മദ് ഫൈസൽ, കെ.എ ജോസഫ്, ജോർജുകുട്ടി മാപ്പിളശ്ശേരി, ആർ.ശശിധരൻ നായർ, സാജു മഞ്ചേരിക്കളം, ഡിസ്നി പുളിമൂട്ടിൽ, ജോസി ചക്കാലയിൽ, സ്വപ്ന വിനു, സി.കെ വിനോദ്, റീത്താമ്മ ജോസഫ്, സി.കെ മനുകുമാർ, ആൻസമ്മ ജോസഫ്, ജെയിംസ് പതാരംചിറ എന്നിവർ പങ്കെടുത്തു.