
അംഗീകരിച്ചത് 140 ൽ താഴെ അപേക്ഷകൾ മാത്രം
കോട്ടയം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്ക് നിയോഗിക്കുമെന്ന് ഉറപ്പായതോടെ സർക്കാർ ജീവനക്കാരിൽ പലർക്കും 'ഇലക്ഷൻ പനി'..! കൊവിഡിനെ തുടർന്ന് പത്തു മാസത്തോളം അവധി ലഭിച്ചിട്ടും മതിയാവാതെ അദ്ധ്യാപകർ അടക്കമുള്ള 2500 സർക്കാർ ജീവനക്കാരാണ് തിരഞ്ഞെടുപ്പു ഡ്യൂട്ടി ഒഴിവാക്കാൻ ജില്ലയിൽ അപേക്ഷ നൽകിയത്. എന്നാൽ ഇതിൽ 140 അപേക്ഷകൾ മാത്രമാണ് അംഗീകരിച്ചത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടി സംബന്ധിച്ച പ്രഖ്യാപനം വന്നപ്പോൾ മുതൽ തന്നെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷകൾ ലഭിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്ക് മെഡിക്കൽ ബോർഡിന്റെ പരിശോധനയ്‌ക്കു ശേഷമാണ് അപേക്ഷ പരിഗണിച്ചിരുന്നത്. എന്നാൽ, ഒറ്റയടിക്ക് ഒട്ടേറെ അപേക്ഷകൾ എത്തുകയായിരുന്നു. ചെറിയ നടുവേദന മുതൽ പനിവരെയുള്ള ലക്ഷണങ്ങളാണ് അപേക്ഷയിൽ പറയുന്നത്. മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ ഭൂരിഭാഗം അസുഖങ്ങളും നിസാരമാണെന്ന് കണ്ടെത്തിയതോടെയാണ് അപേക്ഷകൾ നിരസിച്ചത്.
ഇലക്ഷൻ ഡ്യൂട്ടിയില്ലാത്തവർ
ഗുരുതര രോഗമുള്ളവർ
ഗർഭാവസ്ഥയിലുള്ളവർ
മലയൂട്ടുന്ന കുട്ടികളുള്ളവർ
ആരോഗ്യപ്രവർത്തകർ