
ചങ്ങനാശേരി: സി.പി.ഐ കുറിച്ചി മുൻ ലോക്കൽ സെക്രട്ടറിയും മുൻ മണ്ഡലം കമ്മിറ്റി അംഗവുമായ സചിവോത്തമപുരം പുതുപ്പറമ്പിൽ പി എ ഗോപിദാസ് (65) നിര്യാതനായി. ജോയിന്റ് കൗൺസിൽ മുൻ ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം, യുവകലാ സാഹിതി ജില്ലാ കമ്മിറ്റി അംഗം, സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചക്കഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: ഗോപിക, നീതു, ഗായത്രി. മരുമകൻ: സനീഷ് (തൊടുപുഴ).