
വെള്ളൂർ: പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ നിന്നും ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുമ സജീവ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്. പിണറായി സർക്കാരിന്റെ നേട്ടങ്ങളും വെള്ളൂർ പഞ്ചാത്തിൽ നടപ്പാക്കിയ വികസന പദ്ധതികളുമാണ് ഇക്കുറിയും ഇടതുമുന്നണി മുന്നോട്ടുവെയ്ക്കുന്നത്. പൊതുപ്രവർത്തന രംഗത്തെ മികച്ച മാതൃകയും, കുടുംബശ്രീ അടക്കമുള്ള സംഘടനകളിലെ പ്രവർത്തനത്തിന്റെ അനുഭവ സമ്പത്തുമാണ് സുമാ സജീവിന്റെ കരുത്ത്. വൈക്കം അഗ്നിരക്ഷാ സേനാ സ്റ്റേഷൻ ഓഫിസർ സജീവിന്റെ ഭാര്യയാണ് സുമ. എസ്.എൻ.ഡി.പി യോഗത്തിന്റെ സജീവ പ്രവർത്തക കൂടിയായ സുമ പ്രദേശത്ത് സുപരിചിതയുമാണ്.