കോട്ടയം: നീണ്ടൂർ കുറ്റിയാനിക്കുളങ്ങറ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷം നടക്കുക. ക്ഷേത്രം മേൽശാന്തി കൃഷ്ണൻ നമ്പൂതിരി, സഹ ശാന്തി ഉണ്ണികൃഷ്ണ ശർമ്മ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ ഒൻപത് മുതൽ ചടങ്ങുകൾ ആരംഭിക്കും. ഭക്തജനങ്ങളുടെ പേരിൽ ക്ഷേത്രത്തിന്റെ തിടപ്പള്ളിയിൽ തയാറാക്കുന്ന പൊങ്കാല ദേവിയ്ക്ക് സമർപ്പിച്ച ശേഷം വിതരണം ചെയ്യും.