
തുരുത്തി: പാലാത്ര പരേതനായ പി.സി. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (മാമിക്കുട്ടി 86) നിര്യാതയായി. സംസ്‌കാരം ശനി ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തുരുത്തി മർത്ത്മറിയം ഫൊറോന പളളിയിൽ. പരേത മാടപ്പള്ളി കണ്ണംമ്പള്ളി കുടുംബാംഗമാണ്. മക്കൾ: അലക്‌സ് പി.വി. (റിട്ട. അഗ്രികൾച്ചറർ ഡിപ്പാർട്ട്‌മെന്റ്), ജെയിംസ് പി.വി. (യു.കെ), റോസമ്മ വർഗീസ് (റിട്ട. എച്ച്.എം. എ യുപിഎസ്, താഴക്കോടം മുക്കം), വർഗീസ് പി.വി. (യുഎസ്എ ടെക്‌സാസ്), മോളിക്കുട്ടി റ്റോം (സൗദി), ജോസഫ് വർഗീസ് (യു.കെ).
മരുമക്കൾ: ത്രേസ്യാമ്മ അലക്‌സ് അണിയറ ചമ്പക്കര (റിട്ട.ടീച്ചർ സെന്റ് തോമസ് എൽപിഎസ് തുരുത്തി), റോസമ്മ ജെയിംസ് കൊച്ചുമഠത്തിൽ മറ്റക്കര (യു.കെ), പരേതനായ ബേബി ജോർജ് ഇട്ടിയംപറമ്പിൽ മുട്ടാർ (റിട്ട. എച്ച്.എം, വിഎംഎച്ച്എസ്എസ് അനയാംകുന്ന്), ഷിജി വർഗീസ് മഞ്ചപ്പള്ളി തൊടുപുഴ (ടെക്‌സാസ്), റ്റോം തോമസ് പെരുമ്പ്രായിൽ കരുനിലം മുണ്ടക്കയം (സൗദി), സിന്ധു ജോസഫ് കൊല്ലകുന്നേൽ തോട്ടയ്ക്കാട് (യു.കെ).